ADVERTISEMENT

ബെംഗളൂരു ∙ തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന കർണാടകയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി. ബെംഗളൂരു നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഏഴ് അടിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതു തടസ്സമായി. പലയിടത്തും റോഡുകളും അടിപ്പാതകളും മുങ്ങിയതിനാൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒട്ടേറെയിടങ്ങളിൽ വീടുകളും മതിലുകളും തകർന്നു. മൈസൂരു– ബെംഗളൂരു ഹൈവേയിൽ മണ്ഡ്യയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പല ജില്ലകളിലും സ്കൂളുകൾക്ക് ഇന്നലെ അവധി നൽകി.

ബെംഗളൂരുവിൽ യുവാവ് ഷോക്കേറ്റും ഹാസനിൽ മുതിർന്ന പൗരൻ സ്കൂളിന്റെ ചുമരിടിഞ്ഞു വീണുമാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസം പൈപ്പ് ലൈനിൽ കുടുങ്ങി 2 അതിഥിത്തൊഴിലാളികൾ മരിച്ചിരുന്നു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും ബെംഗളൂരു ഉൾപ്പെടെ 20 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Heavy rain in karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com