ADVERTISEMENT

ചെന്നൈ ∙ കോവിഡിനു മുൻപു മുതിർന്ന പൗരന്മാർക്കു ട്രെയിനിലുണ്ടായിരുന്ന നിരക്കിളവു പുനഃസ്ഥാപിക്കില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 60 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്കു ടിക്കറ്റ് നിരക്കിന്റെ 40 ശതമാനവും 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനവുമാണ് ഇളവുണ്ടായിരുന്നത്. 

സാധാരണ ടിക്കറ്റ് നിരക്കു തന്നെ സബ്സിഡിയുള്ളതാണെന്നും പ്രവർത്തനച്ചെലവുകൾക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും യാത്രക്കാരിൽനിന്ന് 45 രൂപയേ ഈടാക്കുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. 

‌തമിഴ്നാട്ടിൽനിന്നു ശബരിമലയിലേക്കു റെയിൽപാത നീട്ടാൻ ഒന്നിലേറെ സർവേകൾ നടക്കുന്നുണ്ടെന്നും കോയമ്പത്തൂർ - പാലക്കാട് സെക്‌ഷനിൽ ആനകൾ ട്രെയിനിടിച്ചു കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ അടിപ്പാതകൾ നിർമിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. 

ഇതിനിടെ, വിദ്യാർഥികളുടെ പഠനയാത്രയ്ക്കു കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നു 2 വർഷമായി സ്കൂളുകൾ പഠനയാത്രകൾ നടത്താത്ത സാഹചര്യത്തിലാണിത്. 

English Summary: No rail concession for senior citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com