ADVERTISEMENT

ന്യൂഡൽഹി ∙ മൂന്നാമതു ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ 24നു ടോക്കിയോയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 40 മണിക്കൂറിനിടെ 23 പരിപാടികൾ. യുഎസ് പ്രസിഡന്റ്, ജപ്പാനിലെയും ഓസ്ട്രേലിയയിലെയും പ്രധാനമന്ത്രിമാർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.

ഒരു രാത്രി ജപ്പാനിൽ ചെലവഴിക്കുന്ന മോദി നയതന്ത്ര പ്രതിനിധികൾ, 30 ജാപ്പനീസ് കമ്പനികളുടെ മേധാവികൾ, നൂറിലേറെ ഇന്ത്യക്കാർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവയടങ്ങിയ സൈനിക സാമ്പത്തിക സഹകരണ കൂട്ടായ്മയാണു ക്വാഡ്.

English Summary: Narendra Modi programs in tokyo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com