ആശ്രിത നിയമനം: തീരുമാനം 6 മാസത്തിനകം വേണം: സുപ്രീം കോടതി

HIGHLIGHTS
  • നിസ്സാര കാര്യങ്ങളുടെ പേരിൽ അപേക്ഷക‌ൾ തള്ളരുതെന്നും കോടതി
Supreme Court (Photo by Sajjad HUSSAIN / AFP)
സുപ്രീം കോടതി (Photo by Sajjad HUSSAIN / AFP)
SHARE

ന്യൂഡൽഹി ∙ ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ 6 മാസത്തിനുള്ളിൽ തീരുമാനങ്ങളെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് വ്യ‌ക്തമാക്കി. 

പിതാവു മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനത്തിന്, ഒഡീഷ സ്വദേശിയായ യുവാവ് 2010 ജൂലൈയിൽ നൽകിയ അപേക്ഷയിൽ 10 വർഷത്തിനു ശേഷവും നിയമനം നടത്താത്തതുമായി ബന്ധപ്പെട്ടുള്ള ഹർജിയിലാണു സുപ്രീം കോടതി തീരുമാനം വ്യക്തമാക്കിയത്. യുവാവ് നേരത്തെ ഹർജിയുമായി ഒഡീഷ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ത‌ള്ളി. 

‘ വരുമാന മാർഗമായിരുന്നയാൾ പെട്ടെന്നു മരിക്കുമ്പോൾ കുടുംബത്തിനുണ്ടാകുന്ന ആഘാതം ചെറുതല്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ അപേക്ഷക‌ൾ തള്ളുന്നതും ഉചിതമല്ല.’– കോടതി പറഞ്ഞു. 

Content Highlights: Compassionate appointment, Supreme Court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA