ADVERTISEMENT

ബെംഗളൂരു∙ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്ന് നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. 7 സീറ്റിലേക്ക് ജൂൺ 3ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മന്ത്രിസഭയിലേക്കു പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ മകന്റെ പേര് യെഡിയൂരപ്പ നിർദേശിക്കുകയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പെടെയുള്ളവർ പിന്താങ്ങുകയും ചെയ്തതാണ്. 

ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കു മാത്രം ടിക്കറ്റ് എന്ന നിലപാടിൽ കേന്ദ്രനേതൃത്വം ഉറച്ചു നിന്നുവെന്നാണ് സൂചന. യെഡിയൂരപ്പയുടെ മുത്ത മകൻ രാഘവേന്ദ്ര ശിവമൊഗ്ഗയിൽ നിന്നുള്ള എംപിയാണ്. പിതാവ് മുഖ്യമന്ത്രിയായിരിക്കെ വിജയേന്ദ്ര ഭരണം നിയന്ത്രിച്ചതായും ആരോപണമുണ്ടായിരുന്നു. 

English Summary: BJP ignores B.S. Yediyurappa's son Vijayendra for Karnataka legislative council polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com