ADVERTISEMENT

ന്യൂഡൽഹി ∙ പൈതൃക  സ്മാരകങ്ങളായി സംരക്ഷിക്കുന്ന  ഹൈന്ദവ ക്ഷേത്രങ്ങൾ ആരാധനയ്ക്കു വേണ്ടി വീണ്ടും തുറന്നു നൽകുന്നതു പരിഗണിക്കുന്നു. ഇതിനു വേണ്ടി പ്രത്യേക നിയമം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പി‌ച്ചേക്കും. 

പൈതൃക സ്മാരകങ്ങളും ആർക്കിയോളജിക്കൽ സൈറ്റും സംരക്ഷിക്കുന്നതുമായി ബ‌‌ന്ധപ്പെട്ട 1958 ലെ നിയമം ഭേദഗതി ചെയ്യുകയാണു ലക്ഷ്യം. പല ‌ക്ഷേത്രങ്ങളും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി ആവശ്യമായുള്ളവയാണെന്നും അതി‌നാൽ ഇവ തുറന്നു നൽകേണ്ടതുണ്ടെന്നുമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇ‌‌ന്ത്യയിലെ (എ‌എസ്ഐ) ഒരു വിഭാഗത്തിന്റെ വ‌ാദം.

കുത്തബ് മിനാർ: തൽസ്ഥിതി മാറ്റം സാധ്യമല്ല

ന്യൂഡൽഹി ∙ സംരക്ഷിത സ്മാരകമായ കുത്തബ് മിനാറിന്റെ തൽസ്ഥിതിയിൽ മാറ്റം വരുത്താനാകില്ലെന്നും ആരാധന അനുവദിക്കാനാവില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) കോടതിയിൽ അറിയിച്ചു. 

കുത്തബ് മിനാർ സമുച്ചയത്തിൽ മുൻപ് ഉണ്ടായിരുന്ന 27 ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്നും ആരാധനയ്ക്ക് അനുമതി നൽകണമെന്നുമാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സാകേത് ജില്ലാ കോടതിയിൽ എഎസ്ഐ ഇക്കാര്യം വ്യക്തമാക്കിയത്. 

800 വർഷ‌ം മുൻപു നടന്നതിന്റെ പേരിൽ ഇപ്പോൾ അവകാശം ഉന്നയിക്കുന്നതിന്റെ യുക്തിയെന്തെന്ന് ആരാഞ്ഞ ജഡ്ജി കേസ് വിധി പറയാൻ ജൂൺ 9ലേക്കു മാറ്റി.

English Summary: Prayer allowed in heritage temples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com