കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ: വിശദീകരണ ക്യാംപെയ്ൻ 30 മുതൽ

narendra-modi-7
നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളോട് നേരിട്ടു വിശദീകരിക്കാനുള്ള ബിജെപി ക്യാംപെയ്ൻ 30 മുതൽ തുടങ്ങും. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓരോ മന്ത്രിമാർക്കും 4 ലോക്സഭാ മണ്ഡലങ്ങളുടെ വീതം ചുമതല നൽകി. ജനോപകാരപ്രദമായ പദ്ധതികളുടെ പുരോഗതി മന്ത്രിമാർ വിശദീകരിക്കും. പാർട്ടി എംപിമാരും വീടുകളിലെത്തി ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകും.

സർക്കാരിന്റെ വാർഷികം ആചരിക്കുന്ന മേയ് 30 മുതൽ ജൂൺ 14 വരെയാണ് ‘സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം’ എന്ന പേരിലുള്ള ക്യാംപെയ്ൻ. ജനപ്രതിനിധികൾ തങ്ങളുടെ ബൂത്തുകളിൽ 75 മണിക്കൂർ ചെലവഴിക്കും.

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പട്ടിക വിഭാഗ വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പട്ടികവർഗ എംപിമാരുടെ യോഗം 27നു ബിജെപി ആസ്ഥാനത്തു നടക്കും. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, എസ്ടി മോർച്ച കേന്ദ്ര ഓർഗനൈസർ വി. സതീഷ്, ഇൻചാർജ് ദിലീപ് സൈകിയ എന്നിവർ പങ്കെടുക്കും.

English Summary: Government of India projects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA