മോദിയുമായി മുഖാമുഖം ഒഴിവാക്കി ചന്ദ്രശേഖർ റാവു

Narendra Modi (Photo Credit - PIB)
പ്രധാനമന്ത്രി നരേന്ദ്ര മോദി, കെ.ചന്ദ്രശേഖർ റാവു (ഫയൽ ചിത്രം)
SHARE

ഹൈദരാബാദ് ∙ പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥലംവിട്ടു! തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച വീണ്ടും ഒഴിവാക്കിയത്. മോദി ഹൈദരാബാദിലെത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് റാവു ബെംഗളൂരുവിലേക്കു പോയി. 

ഫെബ്രുവരിയിൽ മോദി എത്തിയപ്പോഴും സ്വീകരിക്കാൻ മുഖ്യമന്ത്രി പോയില്ല. അന്ന് സുഖമില്ലെന്നായിരുന്നു വിശദീകരണം. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് 20–ാം വാർഷികാഘോഷങ്ങൾക്കാണു മോദി എത്തിയത്. ബിജെപി നേതാക്കളുമായും ചർച്ച നടത്തി. 

‘കുടുംബം നടത്തുന്ന പാർട്ടികൾ’ രാജ്യത്തിന്റെ ശത്രുക്കളാണെന്നു മോദി പറഞ്ഞു. ബെംഗളൂരുവിൽ ജനതാദൾ (എസ്) നേതാവ് എച്ച്.ഡി. ദേവെഗൗഡയുമായി ചന്ദ്രശേഖർ റാവു ചർച്ച നടത്തി. 

English Summary: PM Narendra Modi in Hyderabad, CM K Chandrasekhar Rao flies out to skirt meet for 2nd time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA