രാജ്യസഭാ സീറ്റ്: ജാർഖണ്ഡിൽ കോൺഗ്രസ് – ജെഎംഎം ഭിന്നത

parliament
SHARE

ന്യൂഡൽഹി ∙ ജാർഖണ്ഡിലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി ഭരണമുന്നണിയിലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോൺഗ്രസും തമ്മിൽ ഭിന്നത. ധാരണപ്രകാരം ഇത്തവണ സീറ്റ് തങ്ങൾക്കുള്ളതാണെന്നാണു കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ, ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ സമ്മതിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചയിൽ ഇന്നു സോറൻ നിലപാട് വ്യക്തമാക്കും. 

സീറ്റ് ഏറ്റെടുക്കണമെന്ന് ജെഎംഎമ്മിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, മുൻപ് നൽകിയ ഉറപ്പിൽ നിന്നു ജെഎംഎം പിന്നോട്ടു പോകില്ലെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. ജാർഖണ്ഡിൽ ഒഴിവു വരുന്ന 2 സീറ്റുകളിലൊന്ന് ജെഎംഎം – കോൺഗ്രസ് സഖ്യത്തിനു ജയിക്കാം. ബിജെപിക്കും ഒന്നു ജയിക്കാം. 

English Summary: Rift between Congress and JMM in Jharkhand over Rajya Sabha seat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA