ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ഹൈദരാബാദ് ആർച്ച്ബിഷപ് ആന്തണി പൂല, ഗോവ ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ എന്നിവരുൾപ്പെടെ 21 ആർച്ച്ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരായി നിയമിച്ചു. ഇവരുടെ സ്ഥാനാരോഹണം ഓഗസ്റ്റ് 27ന് നടക്കും. ആന്ധ്രപ്രദേശിലെ ചിന്തുക്കൂരിൽ 1961 നവംബർ 15നു ജനിച്ച ആന്തണി പൂല 1992ലാണ് വൈദികനായത്. 2008 ഏപ്രിൽ 18ന് കർണൂൽ ബിഷപ്പായി അഭിഷിക്തനായി. 2021 ജനുവരി 3ന് ഹൈദരാബാദ് ആർച്ച്ബിഷപ്പായി ചുമതലയേറ്റു.

ഗോവ, ദാമൻ ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ 1953 ജനുവരി 20ന് ഗോവയിലെ അൽഡോണയിൽ ജനിച്ചു. 1979 ഒക്ടോബർ 28ന് വൈദികനായി. 1993 ജനുവരി 20ന് ഗോവ, ദാമൻ അതിരൂപതാ സഹായമെത്രാനായി. 2004 മാർച്ച് 21ന് ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു. സിസിബിഐ പ്രസിഡന്റ്, സിബിസിഐ വൈസ് പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് ചെയർമാൻ തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English Summary: Archbishops of Goa and Hyderabad chosen as cardinals by Pope Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com