രണ്ടു സർക്കാർ ജോലിക്ക് രണ്ടു കുടുംബ പെൻഷൻ

pension
SHARE

ന്യൂഡൽഹി ∙ ഒരാൾ ചെയ്ത രണ്ടു സർക്കാർ ജോലികളുടെ പേരിൽ അയാളുടെ കുടുംബത്തിനു രണ്ടു കുടുംബ പെൻഷനുകൾക്ക് അർഹതയുണ്ടെന്നു കേന്ദ്ര പെൻഷൻ വകുപ്പ് വ്യക്തമാക്കി. ഉദാഹരണത്തിന് ഒരാൾ സൈനിക സേവനം കഴിഞ്ഞു മറ്റൊരു സർക്കാർ ജോലിയും ചെയ്തെങ്കിൽ 2 കുടുംബപെൻഷനും അർഹതയുണ്ടായിരിക്കും.

മുൻപു കുടുംബപെൻഷൻ സംബന്ധിച്ച നിയമമനുസരിച്ച് ഇതിനു വിലക്കുണ്ടായിരുന്നു. എന്നാൽ 2021ലെ സെൻട്രൽ സിവിൽ സർവീസസ് പെൻഷൻ ചട്ടങ്ങളിൽ വിലക്കു നീക്കിയെന്നും കേന്ദ്രം അറിയിച്ചു.

പല വഴിക്ക് പെൻഷൻ വാങ്ങിയാൽ മുൻ എംപിമാർ കുടുങ്ങും

ന്യൂഡൽഹി ∙ മുൻ എംപിമാരുടെ പെൻഷൻ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രം നടപടിയാരംഭിച്ചു. നിലവിൽ ജനപ്രതിനിധിയായോ കേന്ദ്ര – സംസ്ഥാന സർക്കാർ പദവികളിലിരുന്നോ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവർക്ക് എംപി പെൻഷന് അർഹതയില്ലെന്ന വ്യവസ്ഥ പാലിക്കാതെ പലരും പെൻഷൻ വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

കേന്ദ്ര, സംസ്ഥാന, തദ്ദേഭരണ പദവികളിൽ നിന്നു മറ്റു പെൻഷൻ വാങ്ങുന്നവർക്കും മുൻ എംപിയെന്ന നിലയിലുള്ള പെൻഷന് അവകാശമില്ല. ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, ജാർഖണ്ഡ് മന്ത്രി രാമേശ്വർ ഒറാവ്, ബിഹാറിലെ ആർജെഡി എംഎൽഎ: സുരേന്ദ്ര പ്രസാദ് യാദവ് ഉൾപ്പെടെ ഒട്ടേറെ പേർ പദവികളിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതിനൊപ്പം എംപി പെൻഷനും വാങ്ങുന്നുണ്ടെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.

English Summary: Drawing family pension from different sources possible

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS