ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ സ്വന്തം നിലയിൽ ആദ്യമായി ബഹിരാകാശത്തേക്കു യാത്രികരെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിലെ പേടകനിർമാണത്തിൽ നിർദേശങ്ങൾ നൽകി ഡോക്ടർമാരും. ബഹിരാകാശ യാത്ര എങ്ങനെ മനുഷ്യരെ ബാധിക്കുമെന്ന് ഡോക്ടർമാരിൽനിന്ന് ഉപദേശം തേടി പേടകം നിർമിക്കാനാണ് ഐഎസ്ആർഒ ഒരുങ്ങുന്നത്.

ഗഗൻയാൻ ദൗത്യത്തിൽ പോകാനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരെയും പേടകത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോക്പിറ്റിലിരുത്തി പേടകത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണു വികസനം പുരോഗമിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.

യാത്രികർക്കു മികച്ച യാത്രാനുഭവവും പ്രവർത്തന സ്വാതന്ത്ര്യവും നൽകുന്ന ‘ഹ്യൂമൻ റേറ്റഡ്’ ശ്രേണിയിലുള്ള പേടകം നിർമിക്കുകയാണു ലക്ഷ്യം. 2021ൽ ഗഗൻയാന്റെ യാത്രികരില്ലാത്ത ആദ്യദൗത്യം നടപ്പാക്കാനുദ്ദേശിച്ചിരുന്നെങ്കിലും നീണ്ടു പോയി. അടുത്ത വർഷം ഇതു നടത്തുമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഇതിനു ശേഷം ഒരു യാത്രികരില്ലാത്ത ദൗത്യം കൂടി നടപ്പാക്കിയശേഷമാകും യാത്രികരുമായുള്ള ദൗത്യം പുറപ്പെടുക.

English Summary: ISRO taking help of doctors in developing human-rated spacecraft for Gaganyaan mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com