ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ നടത്തിയ ചർച്ചയിൽ പ്രവാചകനെതിരായ പരാമർശം സംബന്ധിച്ചു ചർച്ച ചെയ്തെന്ന കുറിപ്പ് ഇറാൻ വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു. അവരുടെ വെബ്‌സൈറ്റിലുണ്ടായിരുന്ന കുറിപ്പാണു പിൻവലിച്ചത്. 

ഈ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഇറാൻ കുറിപ്പു പിൻവലിച്ചെന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. ആ സമയത്തും കുറിപ്പ് സൈറ്റിലുണ്ടായിരുന്നെങ്കിലു‍ം അധികം വൈകാതെ പിൻവലിച്ചു. 

പ്രവാചകനെ ഇന്ത്യ ബഹുമാനിക്കുന്നുണ്ടെന്നും ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങൾ മറ്റുള്ളവർക്ക് ഒരു പാഠമായി കണക്കാക്കുന്ന വിധത്തിലാണ് കൈകാര്യം ചെയ്യുന്നതെന്നും ഇന്ത്യൻ നേതാവ് പറഞ്ഞതായി കുറിപ്പിൽ പരാമർശമുണ്ടായിരുന്നു.  പരാമർശങ്ങളിൽ ഇറാൻ മന്ത്രി അതീവ ദുഃഖം പ്രകടിപ്പിച്ചതായും ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നു മന്ത്രി പറഞ്ഞതായും കുറിപ്പിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. 

English Summary: Iran foreign ministry withdraws post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com