മന്ത്രിപുത്രനെതിരെ പരാതി; പെൺകുട്ടിക്കു നേരെ അതിക്രമം

1248-rape
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത്ത് ജോഷിക്കെതിരെ പീഡനത്തിന് പരാതി നൽകിയ യുവതിക്കു നേരെ അതിക്രമം. കാളിന്തികുഞ്ചിൽ ഓട്ടോയിലെത്തിയ അജ്ഞാതരായ രണ്ടു പേർ യുവതിയുടെ ദേഹത്തേക്കു മഷി ഒഴിച്ച ശേഷം കടന്നുകളഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും യുവതിയെ എയിംസിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയെന്നും പൊലീസ് അറിയിച്ചു.

ജയ്പുരിൽ നിന്നു ഡൽഹിയിലേക്കു ജോലി ആവശ്യങ്ങൾക്കെത്തിയതായിരുന്നു യുവതിയും അമ്മയും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും പ്രതികളെ കണ്ടെത്താൻ നടപടിയാരംഭിച്ചെന്നും സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി ഇഷാ പാണ്ഡെ പറഞ്ഞു.

English Summary: Ink thrown on woman who accused Rajasthan minister Mahesh Joshi's son of rape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA