ADVERTISEMENT

വാഷിങ്ടൻ ∙ ബിജെപിയുടെ വക്താക്കളായിരുന്നവർ പ്രവാചകന് എതിരായി നടത്തിയ പരാമർശത്തെ അപലപിക്കുന്നതായി യുഎസ് വ്യക്തമാക്കി. ബിജെപി പരസ്യമായി പരാമർശത്തെ അപലപിച്ചതിൽ സന്തോഷമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു പാക്കിസ്ഥാൻ പത്രപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രൈസ് ഇക്കാര്യം പറഞ്ഞത്. 

ഇന്ത്യ മനുഷ്യാവകാശങ്ങളെ ആദരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. അന്തസ്സ്, ബഹുമാനം, അവസരസമത്വം, മതസ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ ഇന്ത്യയിലെയും യുഎസിലെയും ജനങ്ങൾ ഒരേപോലെ പങ്കുവയ്ക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ സന്ദർശിച്ചശേഷം പറഞ്ഞതായി പ്രൈസ് ചൂണ്ടിക്കാട്ടി. 

പ്രവാചകനെതിരായ പരാമർശവുമായി ബന്ധപ്പെട്ട വിവാദം ഡൽഹിയിൽ നടക്കുന്ന ആസിയാൻ രാജ്യങ്ങളുടെ യോഗത്തിൽ അനൗദ്യോഗികമായി ചർച്ച ചെയ്തതായി സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ വിഭജനത്തിന് ഇടവരുത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ എത്ര ജാഗ്രത പുലർത്തേണ്ടതുണ്ടെന്നതിന് തെളിവാണ് ഈ വിവാദമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: "Condemn Offensive Comments Made By 2 BJP Officials": US On Prophet Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com