ADVERTISEMENT

ശ്രീനഗർ ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാൻ തന്റെ പേര് പരിഗണിക്കരുതെന്നും പ്രതിപക്ഷ സഖ്യത്തോടുള്ള ആദരം നിലനിർത്തി പിൻമാറുകയാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീർ ഒരു നിർണായകസന്ധിയിലൂടെ കടന്നുപോകുന്ന വേളയിൽ തന്റെ സാന്നിധ്യം സംസ്ഥാനത്താവശ്യമുണ്ടെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ കൂടിയായ ഫാറൂഖ് വ്യക്തമാക്കി. 

പേര് നിർദേശിച്ചതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് നന്ദിയുണ്ടെന്നും അതിനുശേഷം പ്രതിപക്ഷത്തെ പല രാഷ്ട്രീയ പാർട്ടികളും പിന്തുണ വ്യക്തമാക്കി വിളിച്ചതായും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. വീട്ടുകാരോടും സഹപ്രവർത്തകരോടും ആലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയും ഫാറൂഖ് അബ്ദുല്ലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. കശ്മീർ തിരഞ്ഞെടുപ്പ് ഈ വർഷം ഒടുവിലുണ്ടാകുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിൻമാറാൻ ഫാറൂഖിനെ പ്രേരിപ്പിച്ചുവെന്നു കരുതുന്നു. 

English Summary: Farooq Abdullah Declines To Be Opposition's Presidential Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com