ഭീഷണിയായി കരുത്തൻ ബാക്ടീരിയ; കണ്ടെത്തിയത് മൂർഷിദാബാദിലെ ആശുപത്രി മാലിന്യത്തിൽ

SHARE

ന്യൂഡൽഹി ∙ ഒന്നിലേറെ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധം കൈവരിച്ച (മൾട്ടി ഡ്രഗ് റസിസ്റ്റന്റ്) ബാക്ടീരിയയുടെ പുതിയ വകഭേദം ആശുപത്രി മാലിന്യത്തിൽ കണ്ടെത്തി. മൊബൈൽ കൊളിസ്റ്റിൻ റസിസ്റ്റൻസ് (എംസിആർ) ബാക്ടീരിയകൾ പുതിയതല്ലെങ്കിലും ആശുപത്രി സാഹചര്യങ്ങളിൽ ഇവ കൂടുന്നതും പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും അപകടകരമാകുമെന്നാണു മുന്നറിയിപ്പ്.

ബംഗാളിലെ മുർഷിദാബാദ് ആശുപത്രി മാലിന്യം ഒഴുക്കി കളയുന്ന ഓടയിൽ നിന്നു ശേഖരിച്ച സാംപിളിൽ നിന്ന് അലിഗഡ് മുസ്‍ലിം സർവകലാശാലയിലെ ഗവേഷകരാണ് എംസിആർ– 5.1 എന്നാണ് പേരിട്ടിരിക്കുന്ന പുതിയ വകഭേദം കണ്ടെത്തിയത്. പല ആന്റിബയോട്ടിക്കുകളും ഫലപ്രദമാകാത്ത സാഹചര്യത്തിൽ നൽകുന്ന ആന്റിബയോട്ടിക്കായ കൊളിസ്റ്റിനെതിരെ പോലും എംസിആർ–5 പ്രതിരോധശേഷി കൈവരിച്ചുവെന്നാണു കണ്ടെത്തൽ.

സാഹചര്യം അപകടകരവും ഗൗരവമേറിയതുമാണെന്നു ഗവേഷണത്തിനു നേതൃത്വം നൽകിയ അബ്സർ തലാത്ത് പറഞ്ഞു. 2050 ആകുന്നതോടെ, മൾട്ടി ഡ്രഗ് റസിസ്റ്റന്റ് മൂലം പ്രതിവർഷം ഒരു കോടി പേർ മരിക്കുമെന്നും ഇന്ത്യയിലായിരിക്കും ഭീഷണി കൂടുതലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

English Summary: Bacteria in hospital waste

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS