എൻജിനിൽ തീ; വിമാനം തിരിച്ചിറക്കി

PTI06_19_2022_000089B
എൻജിനിൽ തീ കണ്ടതിനെ തുടർന്ന് പട്‌ന വിമാനത്താവളത്തിൽ തിരിച്ചിറക്കിയ സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നു യാത്രക്കാരെ പുറത്തിറക്കുന്നു. ചിത്രം: പിടിഐ
SHARE

പട്ന ∙ ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം, എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 185 യാത്രക്കാരും സുരക്ഷിതരാണ്. 

പക്ഷി ഇടിച്ചതിനെത്തുടർന്നു വിമാനത്തിലെ 3 ഫാൻ ബ്ലേഡുകൾക്കു കേടുപാടു സംഭവിച്ചതായി പിന്നീടു പരിശോധനയിൽ തെളിഞ്ഞെന്നു വിമാനക്കമ്പനി വക്താക്കൾ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.10നു പട്നയിൽനിന്നു പ‌ുറപ്പെട്ട സ്പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനമാണു പറന്നുയർന്നതിനു പിന്നാലെ തീയും പുകയും കണ്ടതോടെ തിരിച്ചിറക്കിയത്.

English Summary: Flight crash land in Patna

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS