ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലെ 3 സീറ്റുകളിലേക്കും വിവിധ നിയമസഭകളിലേക്കുള്ള 7 സീറ്റുകളിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 26ന് ആണ് വോട്ടെണ്ണൽ. 

അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാൻ എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെ ഒഴിവുവന്ന അസംഗഡ്, റാംപുർ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ബിജെപി–എസ്പി നേർക്കുനേർ പോരാട്ടമാണ്. എസ്പിയുടെ കോട്ടയായ അസംഗഡിൽ മുലായം കുടുംബത്തി‍ൽ നിന്നു തന്നെയുള്ള മുൻ എംപി ധർമേന്ദ്ര യാദവാണ് എസ്പി സ്ഥാനാർഥി. ബിജെപിക്കായി ദിനേഷ് ലാൽ യാദവ് എന്ന ഭോജ്പുരി നടൻ മത്സരിക്കുന്നു. ഷാ അലാമിനെ മത്സരിപ്പിച്ചു ബിഎസ്പിയും സാന്നിധ്യം അറിയിക്കുന്നു. റാംപുരിൽ എസ്പിയുടെ അസിം രാജയും ബിജെപിയുടെ ഗണശ്യാം ലോധിയും തമ്മിൽ നേർക്കുനേരാണ് മത്സരം. 

പ‍ഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നു ഉപതിരഞ്ഞെടുപ്പു നടക്കുന്ന സങ്‍രൂരിൽ ആംആദ്മി പാർട്ടിക്ക് അഭിമാന പോരാട്ടമാണ്. ആം ആദ്മിക്കായി ജില്ലാ അധ്യക്ഷൻ ഗുർമെയി‍ൽ സിങ്ങും കോൺഗ്രസിനു വേണ്ടി മുൻ എംഎൽഎ ദൽവിർ സിങ് ഗോൾഡിയുമാണു മത്സരിക്കുന്നത്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ വിഷയങ്ങൾ ഇവിടെ ചർച്ചയാണ്. ഡൽഹിയിലെ രാജേന്ദർ നഗർ ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ്. 

English Summary: Byelection to three loksabha and seven assembly constituencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com