നാഷനൽ ഹെറൾഡ് കേസ്: സോണിയയ്ക്ക് കൂടുതൽ സമയം

sonia-gandhi
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും. ചിത്രം: മനോരമ
SHARE

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആവശ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചു. പുതിയ തീയതി അറിയിച്ചിട്ടില്ലെങ്കിലും ചോദ്യം ചെയ്യൽ ജൂലൈ മൂന്നാം വാരത്തിലേക്കു മാറ്റിവയ്ക്കുമെന്നാണ് വിവരം.

കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സാഹചര്യത്തിലാണ് സോണിയ കൂടുതൽ സമയം തേടിയത്. കോവിഡും ശ്വാസകോശത്തിലെ അണുബാധയും മൂലമുള്ള പ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നത്.

English Summary: Enforcement Directorate gives more time for Sonia Gandhi in National Herald Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA