ADVERTISEMENT

മുംബൈ ∙ നേതൃത്വത്തിൽനിന്നു കടുത്ത അവഗണനയും അപമാനവും നേരിട്ടതിനാലാണു മറുകണ്ടം ചാടിയതെന്ന് വിമത എംഎൽഎ സഞ്ജയ് ഷിർസാഠ് മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതി. വിമതരുടെ ശബ്ദമെന്ന മട്ടിൽ ഏക്നാഥ് ഷിൻഡെ കത്ത് ട്വീറ്റ് ചെയ്തു. 

മഹാ വികാസ് അഘാഡി കൊണ്ട് എൻസിപിക്കും കോൺഗ്രസിനും മാത്രമാണ് നേട്ടമുണ്ടായത്. കഴിഞ്ഞ രണ്ടരവർഷവും സഖ്യത്തിലും സർക്കാരിലും ശിവസേനയെ അവഗണിച്ചു. മാസങ്ങളോളം മുഖ്യന്ത്രിയെ കാണാനായില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ അവരോടു മറുപടി പറയാനോ പോലും സാധിക്കാത്ത അവസ്ഥ വന്നു. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ പലപ്പോഴും പ്രവേശിക്കാൻ പോലും എംഎൽഎമാർക്ക് അനുമതി ലഭിച്ചില്ല. അതേസമയം, എംഎൽഎമാർക്കായി ഷിൻഡെ വാതിൽ തുറന്നിട്ടു. പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹരിക്കുകയും ചെയ്തു. 

മകനും മന്ത്രിയുമായ ആദിത്യ താക്കറെയുടെ അയോധ്യ യാത്രയിൽ അനുഗമിക്കാനെത്തിയ ശിവസേനാ എംഎൽഎമാരെ വിമാനത്താവളത്തിൽനിന്ന് ഉദ്ധവ് തിരിച്ചയച്ചു. ഇങ്ങനെ അവഹേളനങ്ങളുടെ പരമ്പരയ്ക്കു ശേഷമാണ് കടുത്ത തീരുമാനമെന്നും പറയുന്നു. 

English Summary: Open Letter to Uddhav Thackeray from Shiv Sena MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com