ADVERTISEMENT

ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാരോടുള്ള മോശം പെരുമാറ്റം, ഇവരെ ഉപേക്ഷിക്കൽ എന്നിവ സംബന്ധിച്ച് അയൽക്കാർ, സുഹൃത്തുക്കൾ തുടങ്ങി ആർക്കും പരാതിപ്പെടാമെന്നു കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം ഫലപ്രദമാക്കാൻ സാമൂഹികനീതി മന്ത്രാലയം നിയോഗിച്ച അഞ്ചംഗ സമിതി കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിലാണ് ഇതുള്ളത്. 

റിപ്പോർട്ട് പ്രകാരം, ഇരയായ ആൾക്കു തന്നെയോ കുടുംബത്തിലുള്ളവർക്കോ അടുത്ത സുഹൃത്തിനോ അയൽക്കാരനോ പൊതുജനങ്ങളിൽ ആർക്കെങ്കിലുമോ പരാതിപ്പെടാം. വാക്കാലോ നേരിട്ടോ ഉള്ള പരാതിക്കു പുറമേ, മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലും പരാതി സ്വീകരിക്കാമെന്നും റിപ്പോർട്ടിലുണ്ട്. നിയമത്തിലെ 24–ാം വകുപ്പുപ്രകാരം, മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവർക്ക് 3 മാസം തടവോ 5000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാം. 

ഏകോപനസമിതി, പൊലീസ് യൂണിറ്റ്

മുതിർന്ന പൗരന്മാരുടെയും രക്ഷാകർത്താക്കളുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം ഫലപ്രദമായി നടപ്പാക്കാൻ റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഏകോപന സമിതിയെ സംസ്ഥാന സർക്കാർ നിയോഗിക്കണം. 2 വർഷത്തേക്കായിരിക്കും നിയമനം. പരമാവധി 2 വർഷം കൂടി നീട്ടി നൽകും. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സേനാ യൂണിറ്റിനെ നിയോഗിക്കാനും നിർദേശമുണ്ട്. 3 സാമൂഹികപ്രവർത്തകർ, മുതിർന്ന പൗരന്മാരിൽ തന്നെ പെട്ട 2 പേർ, സ്വതന്ത്ര നിരീക്ഷകനായി 20 വർഷത്തിൽ കുറയാതെ അഭിഭാഷക പരിചയമുള്ളയാൾ, സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ വിഷയവുമായി ബന്ധപ്പെട്ട സംഭാവന നൽകാൻ കഴിവുള്ള മറ്റുള്ളവർ എന്നിവരും യൂണിറ്റിന്റെ ഭാഗമാകണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Content Highlight: Senior citizen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com