ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് നിരീക്ഷണം, ജനിതക ശ്രേണീകരണം, ആശുപത്രിയിലെത്തുന്ന കേസുകളുടെ മേൽനോട്ടം എന്നിവയ്ക്ക് ഊന്നൽ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കോവിഡ് പരിശോധന കൂട്ടണമെന്നും അർഹരായവർക്കു വാക്സീൻ കുത്തിവയ്പ് ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

കോവിഡ് സ്ഥിരീകരണ നിരക്ക് കൂടിയ ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശം നൽകി. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കോവി‍ഡ് ഉയരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. 

സഹമന്ത്രി ഡോ. ഭാരതി പവാർ, നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ എന്നിവരും പങ്കെടുത്തു. രാജ്യത്തെ സ്ഥിതി, പ്രതിരോധം, പരിശോധന എന്നിവയെക്കുറിച്ച് ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ വിശദീകരിച്ചു.

English Summary: Increase covid test says health ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com