ന്യൂഡൽഹി ∙ ഗുജറാത്ത് കലാപക്കേസിൽ സാമൂഹികപ്രവർത്തക ടീസ്ത സെത്തൽവാദിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിമുഖം. വാർത്ത ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ – ‘ടീസ്തയുടെ നേതൃത്വത്തിലുള്ള സംഘടന കലാപത്തെക്കുറിച്ച് പൊലീസിനു അടിസ്ഥാനരഹിതമായ വിവരങ്ങൾ നൽകി. ബിജെപിക്കാരുടെ പേരുൾപ്പെടുത്തി ഇവർ പൊലീസിനു നൽകിയ കടലാസുകൾ സത്യമായി പരിഗണിക്കപ്പെട്ടു. ചില ബിജെപി വിരുദ്ധ പാർട്ടികളും മാധ്യമപ്രവർത്തകരും സന്നദ്ധ സംഘടനകളുമടങ്ങുന്ന ത്രികക്ഷി സഖ്യമാണ് മോദിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.
English Summary: Amit Shah slams Teesta