അസം പ്രളയം: 17 ജില്ലകൾ മുങ്ങി

1248-flood-assam
SHARE

ഗുവാഹത്തി ∙ അസമിൽ പ്രളയദുരിതത്തിനു ശമനമില്ല. ഇന്നലെ 2 കുട്ടികൾ ഉൾപ്പെടെ 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു. പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ഇപ്പോഴും 17 ജില്ലകൾ വെ‌ള്ളത്തിൽ മുങ്ങിക്കിടക്കുന്നു. 25 ലക്ഷം പേരെ പ്രളയം ബാധിച്ചു. 637 ദുരിതാശ്വാസ ക്യാംപുകളിലായി 2.33 ലക്ഷം പേർ കഴിയുന്നു. 159 ദുരിതാശ്വാസ സഹായവിതരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. മഴ കുറഞ്ഞെങ്കിലും പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. പ്രധാനനദികളെല്ലാം കരകവി‍ഞ്ഞൊഴുകുന്നു.

ബറാക് നദിയിൽ ജലനിരപ്പുയർന്നതോടെ ഒരാഴ്ചയായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കച്ചാർ ജില്ലയിലെ സിൽചാർ നഗരത്തിൽ ഇന്നലെ മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ സന്ദർശനം നടത്തി. 

ഈ മേഖലയിലാണു പ്രളയം ഏറ്റവും നാശമുണ്ടാക്കിയത്. അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ സഹായമായി ശനിയാഴ്ച 96 ടൺ വസ്തുക്കൾ എത്തിച്ചതായി വ്യോമസേന അറിയിച്ചു. 

English Summary: Assam flood

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.