ADVERTISEMENT

വാരാണസി ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ വാരാണസിയിൽ നിന്ന് ലക്നൗവിലേക്കു പോകാനായി പറന്നുയർന്ന ഉടനെ പക്ഷി ഇടിച്ചതിനെത്തുടർന്നു തിരിച്ചിറക്കി. മുഖ്യമന്ത്രിക്കോ ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവർക്കോ പരുക്കില്ല. കാശി വിശ്വനാഥ് ക്ഷേത്ര ദർശനത്തിനു ശനിയാഴ്ചയാണ് എത്തിയത്. മുഖ്യമന്ത്രി പിന്നീട് വിമാനത്തിൽ ലക്നൗവിലേക്കു പോയി.

English Summary: UP CM Adithyanath's helicopter makes emergency landing after bird hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com