മതവികാരം വ്രണപ്പെടുത്തിയെന്ന് കേസ്: മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ

mohammed-zubair
സുബൈർ മുഹമ്മദ്
SHARE

ന്യൂഡൽഹി ∙ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിജിറ്റൽ മാധ്യമ സ്ഥാപനം ‘ഓൾട്ട് ന്യൂസിന്റെ’ സഹ–സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കൽ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി.

സുബൈർ 2018 ൽ നടത്തിയ ഏതാനും ട്വീറ്റുകളുമായി ബന്ധപ്പെട്ട പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തതെന്നാണു വിവരം. എന്നാൽ, 2020 ൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പൊലീസ് വിളിച്ചതെന്നും ഈ കേസിൽ ഡൽഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുള്ളതാണെന്നും ഓൾട്ട് ന്യൂസ് സ്ഥാപകാംഗമായ പ്രതീക് സിൻഹ ട്വിറ്ററിൽ കുറിച്ചു.

അറസ്റ്റിനെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ‘ബിജെപിയുടെ വിദ്വേഷസമീപനവും കള്ളവും പുറത്തുകൊണ്ടുവരുന്നത് ആരായാലും അവർക്ക് ഭീഷണിയാണ്. സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താലും ആയിരം ശബ്ദങ്ങൾ ഉയർന്നു വരും’– രാഹുൽ ട്വീറ്റ് ചെയ്തു.

English Summary: Journalist Mohammed Zubair Of AltNews Arrested For 2018 Tweet "Hurting Religious Sentiments"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS