മഹാരാഷ്ട്ര: നിയമവിരുദ്ധമായി എന്തെങ്കിലും നടന്നാൽ സമീപിക്കാമെന്ന് സുപ്രീം കോടതി

uddhav-thackeray-supreme-court-eknath-shinde
ഉദ്ധവ് താക്കറെ (ഇടത്), സുപ്രീം കോടതി (മധ്യത്തിൽ), ഏക്‌നാഥ് ഷിൻഡെ (വലത്)
SHARE

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ ജൂലൈ 11 വരെ വിശ്വാസവോട്ടെടുപ്പു തടയണമെന്ന മഹാ വികാസ് അഘാഡി സർക്കാരിന്റെ ഹർജിയിൽ, നിയമവിരുദ്ധമായി എന്തെങ്കിലും നടന്നാൽ അപ്പോൾ സുപ്രീം കോടതിയെ സമീപിക്കാമെന്നായിരുന്നു ജഡ്ജിമാരായ സൂര്യകാന്ത്, ജെ.പി. പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ പ്രതികരണം.

ഷിൻഡെയും 15 വിമത എംഎൽഎമാരും നൽകിയ ഹർജിയിൽ ഡപ്യൂട്ടി സ്പീക്കർക്കു നോട്ടിസയച്ചു. ആരൊക്കെയാണു സർക്കാരിനെതിരെ അവിശ്വാസം അറിയിച്ചു നോട്ടിസ് നൽകിയതെന്നത് ഉൾപ്പെടെ സത്യവാങ്മൂലമായി സമർപ്പിക്കണം. ഹർജി ജൂലൈ 11ലേക്കു മാറ്റി.

39 വിമത എംഎൽഎമാരുടെയും ബന്ധുക്കളുടെയും ജീവനും സ്വാതന്ത്ര്യവും വസ്തുവകകളും സംരക്ഷിക്കാൻ കോടതി മഹാരാഷ്ട്ര സർക്കാരിനോടു നിർദേശിച്ചു. മതിയായ നടപടിയെടുക്കാമെന്ന സർക്കാർ അഭിഭാഷകന്റെ മറുപടി കോടതി രേഖപ്പെടുത്തി.

അയോഗ്യരാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഇന്നലെ വൈകിട്ട് അഞ്ചര വരെയാണു ഡപ്യൂട്ടി സ്പീക്കർ സമയം അനുവദിച്ചത്. ഇതിനെതിരെ ഷിൻഡെ വിഭാഗം നൽകിയ ഹർജിയാണ് കോടതി പ്രധാനമായും പരിഗണിച്ചത്.

English Summary: Supreme Court on Maharashtra government crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.