ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ ശിവസേന നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന വിമതർക്ക് അയോഗ്യതാ നോട്ടിസിനു മറുപടി നൽകാൻ ജൂലൈ 12 വൈകിട്ട് 5.30 വരെ സുപ്രീം കോടതി സമയം അനുവദിച്ചു. ഇതോടെ, ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനെതിരെ തിരക്കിട്ട് അയോഗ്യതാ നടപടി ഉണ്ടാകില്ല. ഇക്കാര്യം ഡപ്യൂട്ടി സ്പീക്കർ കോടതിക്ക് ഉറപ്പു നൽകി. 

അതേസമയം, ജൂലൈ 11 വരെ വിശ്വാസവോട്ടെടുപ്പു തടയണമെന്ന മഹാ വികാസ് അഘാഡി (എൻസിപി–ശിവസേന–കോൺഗ്രസ്) സർക്കാരിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ കോടതി തയാറായില്ല.

English Summary: Time till july 12 for shiv sena rebals to reply to disqualification notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com