ADVERTISEMENT

മുംബൈ ∙ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂർജി പല്ലോൻജി (എസ്പി) ഗ്രൂപ്പിന്റെ ചെയർമാൻ പല്ലോൻജി മിസ്ത്രി (93) അന്തരിച്ചു. ടാറ്റ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത് (18.37%) എസ്പിക്കാണ്. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അന്ത്യം. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു.

കെട്ടിടനിർമാണ രംഗത്ത് 157 വർഷത്തെ പാരമ്പര്യമുള്ള എസ്പി ഗ്രൂപ്പ് രാജ്യാന്തര വ്യവസായ ശൃംഖലയായി വളർത്തിയതു പല്ലോൻജി മിസ്‌ത്രിയാണ്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽസ്, ഷിപ്പിങ്, ഹോം അപ്ലയൻസസ്, വൈദ്യുതി, ധനകാര്യം തുടങ്ങിയ മേഖലകളിലെ എസ്പിയുടെ വ്യവസായ സാമ്രാജ്യം 50 രാജ്യങ്ങളിലായി പരന്നു കിടക്കുന്നു. 2016 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. ഐറിഷ് പൗരത്വമുള്ള പല്ലോൻജിയുടെ മൂത്ത മകൻ ഷപൂർജി മിസ്ത്രിയാണു ഷപൂർജി പല്ലോൻജി ആൻഡ് കമ്പനിയുടെ ചെയർമാൻ.

ഇളയ മകൻ സൈറസ് മിസ്ത്രി ടാറ്റ സൺസ് ലിമിറ്റഡ് ചെയർമാനായിരുന്നു (2012–16). രണ്ടു പെൺമക്കളുമുണ്ട്: ലൈല മിസ്ത്രി, ആലൂ മിസ്ത്രി. 1865 ൽ സ്ഥാപിതമായ എസ്പി ഗ്രൂപ്പാണു മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്എസ്ബിസി, സിറ്റിബാങ്ക് ആസ്ഥാനം, സെയിൽ സ്റ്റീൽ പ്ലാന്റ്, ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവ അടക്കം നിർമിച്ചത്.

English Summary: Pallonji Mistry, Chairman Of Shapoorji Pallonji Group, Dies At 93

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com