ADVERTISEMENT

ലക്നൗ ∙ ബാഡ്മിന്റൻ മുൻ ദേശീയ ചാംപ്യൻ സയീദ് മോദിയെ 1988 ൽ വെടിവച്ചു കൊന്ന കേസിൽ മുഖ്യപ്രതി പപ്പുവെന്ന ഭഗവതി സിങ്ങിന്റെ ജീവപര്യന്തം ശിക്ഷ അലഹാബാദ് ഹൈക്കോടതി ശരിവച്ചു. 

സയീദ് മോദിയെ പപ്പുവും കൂട്ടാളി ബലായ് സിങ്ങും ചേർന്നു വെടിവച്ചുകൊന്നതിന് ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നു കോടതിയുടെ ലക്നൗ ബെഞ്ച് നിരീക്ഷിച്ചു. അഡിഷനൽ സെഷൻസ് കോടതിയാണു 2009 ഓഗസ്റ്റിൽ പ്രതികളെ ശിക്ഷിച്ചത്. ബലായ് സിങ് വിചാരണവേളയിൽ കൊല്ലപ്പെട്ടു. പപ്പു ഇപ്പോഴും ജയിലിലാണ്. 

രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ കേസന്വേഷിച്ച സിബിഐ, കോൺഗ്രസ് മുൻ എംപി സഞ്ജയ് സിങ്ങിനെയും മോദിയുടെ ഭാര്യയും ബാഡ്മിന്റൻ താരവുമായ അമിത കുൽക്കർണിയെയും പ്രതിയാക്കിയാണു കുറ്റപത്രം നൽകിയത്. എന്നാൽ കോടതി സഞ്ജയ് സിങ്ങിനെയും അമിതയെയും വിട്ടയച്ചു. ഇരുവരെയും വിട്ടയച്ചതു സുപ്രീംകോടതിയും ശരിവച്ചു. കേസിലെ ആസൂത്രകരെന്നു കരുതിയവരെ വിട്ടയച്ച സാഹചര്യത്തിൽ പപ്പുവിനെ മാത്രം ശിക്ഷിക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം അപ്പീൽ നൽകിയത്. അമിത കുൽക്കർണി പിൽക്കാലത്തു രാഷ്ട്രീയത്തിൽ സജീവമായി യുപിയിൽ മന്ത്രിയായി. 

English Summary: Allahabad high court affirms life imprisonment awarded to convict in Syed Modi's murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com