ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിൽ ലോകം പ്രതിസന്ധിയിലായ 3 വർഷത്തിനിടെ രാജ്യത്തു ജീവൻ നഷ്ടമായത് രണ്ടായിരത്തിലേറെ ഡോക്ടർമാർക്കെന്നു കണക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആരോഗ്യമന്ത്രാലയത്തിന് ഒടുവിൽ കൈമാറിയ പട്ടിക പ്രകാരം 1596 പേരാണു മരിച്ചത്. യഥാർഥ കണക്ക് ഇതിലും അധികം വരുമെന്ന് ഐഎംഎ ദേശീയ സെക്രട്ടറി ജനറൽ ഡോ. ജയേഷ് ലെലെ പറഞ്ഞു. ഡോക്ടർമാർക്കെതിരായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക റജിസ്ട്രി സംവിധാനം ഐഎംഎ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് അതിരൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ 99 ഡോക്ടർമാരും കേരളത്തിൽ 29 പേരും മരിച്ചു. ഏറ്റവും കൂടുതൽ മരണം ബിഹാറിലാണ്. കോവിഡ് മൂലം നൂറിലേറെ ഡോക്ടർമാർ മരിച്ച മറ്റു സംസ്ഥാനങ്ങൾ: തമിഴ്നാട് (154), ബംഗാൾ (154), ഡൽഹി (150), ആന്ധ്രപ്രദേശ് (118), ഗുജറാത്ത് (101).

English Summary: More than 2000 doctors died in last three years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com