കനയ്യ ലാൽ വധം: ഭീകരബന്ധം കണ്ടെത്തിയില്ലെന്ന് എൻഐഎ

HIGHLIGHTS
  • കനയ്യ ലാലിന്റെ വീട്ടുകാരെ രാജസ്ഥാൻ മുഖ്യമന്ത്രി സന്ദർശിച്ചു
kanhaiya-lal-twitter-gehlot
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കനയ്യ ലാലിന്റെ വീട്ടിലെത്തിയപ്പോൾ. Photo: Twitter@AshokGehlot
SHARE

ന്യൂഡൽഹി / ജയ്പുർ ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ അറസ്റ്റിലായവർക്കു ഭീകര സംഘടനകളുമായി നേരിട്ടു ബന്ധമുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടർന്ന് ഭീകരപ്രവർത്തനത്തിനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണു പ്രാഥമിക നിഗമനം. ഇവർക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണു സൂചന. രാജസ്ഥാനിലുടനീളം തിരച്ചിൽ ഊർജിതമാക്കി.

അറസ്റ്റിലായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ എൻഐഎ ഐജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണു ചോദ്യം ചെയ്യുന്നത്. പ്രതികളെ ജയ്പുരിലുള്ള എൻഐഎ പ്രത്യേക കോടതിയിൽ ഇന്നു ഹാജരാക്കും.

കനയ്യ ലാലിന്റെ വീട്ടുകാരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്ദർശിച്ചു. എൻഐഎ അന്വേഷിക്കുന്ന കേസ് അതിവേഗ കോടതിയിൽ വിചാരണ നടത്തി കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കുമെന്നു ഗെലോട്ട് ബന്ധുക്കൾക്ക് ഉറപ്പുനൽകി. കനയ്യ ലാലിനു പൊലീസ് സംരക്ഷണം നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന കാര്യവും അന്വേഷണത്തിൽ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി നടന്നു. വിവിധ ഹിന്ദു സംഘടനകൾ നടത്തിയ ‘സർവ ഹിന്ദു സമാജ്’ റാലിക്കിടെ ചെറിയ തോതിൽ കല്ലേറ് ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. 

കൊലയാളികൾക്കു വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ഒരുസംഘം സന്യാസിമാർ കലക്ടർക്ക് കൈമാറി. സമാധാനവും നിയന്ത്രണവും പാലിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി സമ്മേളനം ആഹ്വാനം ചെയ്തു.

ബിജെപി മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തിനുശേഷം രാജ്യത്ത് സാമുദായിക അസ്വസ്ഥത വർധിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെന്ന് ഗെലോട്ട് നിർദേശിച്ചു. സ്വകാര്യചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്.

സമാധാനവും സൗഹാർദവും ഉറപ്പുവരുത്താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറ‍ഞ്ഞു. ഉദയ്പുർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗുട്ടെറസിന്റെ ആഹ്വാനം.

English Summary: "Hang Accused": Udaipur Tailor's Family After Meeting Ashok Gehlot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS