മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; വിമതർക്കും ശിവസേനയുടെ വിപ്പ്

HIGHLIGHTS
  • മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സേനാ ഉന്നതാധികാര സമിതിയിൽ നിന്ന് നീക്കി ഉദ്ധവ്
uddhav-thackeray-eknath-shinde
ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ
SHARE

മുംബൈ∙ മഹാരാഷ്ട്രയിൽ ഇന്നു നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ സർക്കാരും മഹാവികാസ് അഘാഡിയും (ശിവസേന – എൻസിപി – കോൺഗ്രസും) നേർക്കുനേർ ഏറ്റുമുട്ടും. അഘാഡി സ്ഥാനാർഥിക്കു വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വിമത പക്ഷത്തുള്ളവരടക്കം എല്ലാ ശിവസേനാ എംഎൽഎമാർക്കും പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭു വിപ്പ് നൽകി. ശിവസേനാ ടിക്കറ്റിൽ ജയിച്ച എല്ലാവരും പാർട്ടി തീരുമാനം അനുസരിക്കണമെന്നാണു മുഖ്യമന്ത്രി ഷിൻഡെക്കും സംഘത്തിനുമടക്കം നൽകിയിട്ടുള്ള ‘നിർദേശം’. 

ഭരണപക്ഷത്തിനായി ബിജെപി എംഎൽഎ രാഹുൽ നർവേക്കറും അഘാഡിക്കായി ശിവസേന എംഎൽഎ രാജൻ സാൽവിയുമാണു മൽസരിക്കുക. ബിജെപി പിന്തുണയോടെ ഷിൻഡെ സർക്കാർ ചുമതലയേറ്റതിനു പിന്നാലെ പ്രത്യേക നിയമസഭാ സമ്മേളനമാണ് ഇന്നു തുടങ്ങുക. വിശ്വാസവോട്ടെടുപ്പ് നാളെയാണ്. 

അതിനിടെ, 11 ശിവസേനാ നേതാക്കൾ അടങ്ങുന്ന പാർട്ടി ഉന്നതാധികാരസമിതിയിൽ നിന്ന് മുഖ്യമന്ത്രി ഷിൻഡെയെ ഉദ്ധവ് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ശിവസേനയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയും ചെയ്തതിനാലാണു നടപടിയെന്നും വ്യക്തമാക്കി. ഷിൻഡെ ക്യാംപിലെ മറ്റ് എംഎൽഎമാർക്കെതിരെയും വരും ദിവസങ്ങളിൽ നടപടി ഉണ്ടാകും. 

English Summary: Maharashtra speaker election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.