ADVERTISEMENT

ബെംഗളൂരു∙ പത്മശ്രീ ജേതാവായ പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയെ (111) സഹമന്ത്രിക്ക് തുല്യമായ പദവിയോടെ ‘ഇക്കോ അംബാസഡർ’ ആയി നിയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. തിമ്മക്കയുടെ പരിസ്ഥിതി സൗഹൃദ ജീവിതം വെബ്സീരീസ് ആക്കും. സർക്കാർ നേരത്തേ നൽകിയ വസ്തുവിനു പുറമേ 10 ഏക്കർ നൽകാനും തീരുമാനിച്ചു.

ഇൻഫർമേഷൻ വകുപ്പ് തിമ്മക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രത്യേക വെബ്സൈറ്റ് തയാറാക്കുമെന്നും അവർക്കു ദേശീയ ഗ്രീനറി പുരസ്കാരം സമ്മാനിച്ചു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

തുമക്കൂരുവിലെ ഗുബ്ബിയിൽ 1910ൽ ജനിച്ച തിമ്മക്ക ദേശീയ പാതയോരത്ത് 45 കിലോമീറ്ററിലായി 385 ആൽമരങ്ങൾ നട്ടുവളർത്തിയാണു വേറിട്ട മാതൃകയായത്. സ്കൂളിൽ പോയിട്ടില്ലാത്ത തിമ്മക്ക എണ്ണായിരത്തിലധികം മരങ്ങൾ വച്ചുപിടിപ്പിച്ച് മികച്ച ജീവിതപാഠം സമൂഹത്തെ പഠിപ്പിച്ചു.

Content Highlight: Saalumarada Thimmakka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com