ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതിസംരക്ഷണ വ്യവസ്ഥകൾ ലംഘിക്കുന്നതു കേന്ദ്രതലത്തിൽ ജോയിന്റ് സെക്രട്ടറി റാങ്കിലും സംസ്ഥാന തലത്തിൽ സെക്രട്ടറി റാങ്കിലുമുള്ള ഉദ്യോഗസ്ഥർ പരിശോധിച്ചു പിഴ നിശ്ചയിക്കണമെന്നു കരടുനിയമത്തിൽ നിർദേശം. എതിർപ്പുണ്ടെങ്കിൽ ഉത്തരവു ലഭിച്ച് 60 ദിവസത്തിനകം ദേശീയ ഹരിത ട്രൈബ്യൂണലിൽ അപ്പീൽ നൽകാം. പിഴത്തുക അടച്ചില്ലെങ്കിൽ 3 വർഷം വരെ തടവോ 10 കോടി രൂപ വരെ പിഴയോ രണ്ടുംകൂടിയോ അടയ്ക്കേണ്ടി വരുമെന്നും കരടിൽ പറയുന്നു. പിഴയായി ലഭിക്കുന്ന തുക ചേ‍ർത്തു പരിസ്ഥിതി സംരക്ഷണ ഫണ്ടിനു തുടക്കമിടണമെന്നും നിർദേശമുണ്ട്.

പരിസ്ഥിതി നിയമത്തിലേതിനു സമാനമായി മാലിന്യം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ജല മലിനീകരണ നിയന്ത്രണ നിയമത്തിലും(1974) വായു മലിനീകരണ നിയന്ത്രണ നിയമത്തിലും (1981) മാറ്റം വരും. ഇരു നിയമങ്ങളിലെയും വ്യവസ്ഥകൾ ലംഘിക്കുന്നതു ക്രിമിനൽ കുറ്റമല്ലാതാക്കി പകരം പിഴയീടാക്കാനാണു കരടുനിർദേശം.

English Summary: Violation of Environment act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com