‘കാട്ടിൽ’ ഒരു ഐടി പാർക്ക്; രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാംപസ്

software-forest-campus
SHARE

ചെന്നൈ ∙ രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാംപസ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വരുന്നു. യുഎസ് ആസ്ഥാനമായ ഐലിങ്ക് ഡിജിറ്റലാണു തിരുച്ചിറപ്പള്ളിയിലെ ഇൽകോട്ട് പ്രത്യേക സാമ്പത്തിക മേഖലയോടു ചേർന്ന് പ്രകൃതി സൗഹൃദ ഐടി പാർക്ക് ഒരുക്കുന്നത്.

പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണു കെട്ടിടം നിർമിക്കുക. ഇടതൂർന്ന മരങ്ങൾ വച്ചുപിടിപ്പിച്ച് സ്വാഭാവിക കാടിന്റെ പ്രതീതിയുണ്ടാക്കും. പക്ഷികളെ ആകർഷിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തും.ഇന്ത്യക്കാർ നേതൃത്വം നൽകുന്ന കമ്പനിക്ക് ചെന്നൈയിലും പുണെയിലും ഓഫിസുകളുണ്ട്.

Content Highlight: Software forest campus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.