ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു നിയമസാധുത നൽകാനുള്ളതല്ല കോടതികളെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഭരണഘടനയോടു മാത്രമാണു കോടതികൾക്ക് ഉത്തരവാദിത്തമുള്ളത്– സാൻഫ്രാൻസിസ്കോയിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘ഇന്ത്യയിൽ സർക്കാരുകൾ കരുതുന്നത് തങ്ങളുടെ നടപടികൾക്ക് നിയമപരമായ അംഗീകാരം നൽകുന്നത് കോടതികളുടെ ഉത്തരവാദിത്തമെന്നാണ്. പ്രതിപക്ഷ പാർട്ടികളാകട്ടെ, തങ്ങളുടെ പ്രവർത്തനങ്ങളെ കോടതി അംഗീകരിക്കണമെന്നും കരുതുന്നു. എന്നാൽ ഞാൻ പറയുന്നു, ഭരണഘടനയോട്, ഭരണഘടനയോടു മാത്രമാണു ഞങ്ങൾ ഉത്തരം പറയേണ്ടത്’– ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമീപകാലത്തെ സുപ്രീം കോടതിയുടെ ചില ഉത്തരവുകൾ വിവാദമായ പശ്ചാത്തലത്തിലാണു ചീഫ് ജസ്റ്റിസിന്റെ പരാമർശം.

സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായിട്ടും ഓരോ സ്ഥാപനത്തിനും ഭരണഘടന അനുവദിച്ചിട്ടുള്ള പങ്കും ഉത്തരവാദിത്തവും മനസ്സിലാക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെപ്പറ്റിയും ഓരോ സ്ഥാപനങ്ങളുടെയും ജനാധിപത്യ പ്രവർത്തനരീതിയെപ്പറ്റിയുമുള്ള ശരിയായ അറിവില്ലാത്തതിനാലാണ് ഇത്തരം വികല ധാരണകൾ ഉണ്ടാവുന്നത്– അദ്ദേഹം പറഞ്ഞു.

 

English Summary: Judiciary In Answerable To Constitution Only: CJI NV Ramana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com