ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിലെ നോനി ജില്ലയിൽ റെയിൽവേ പാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 47 ആയി. കാണാതായ 14 പേർക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ 28 പേർ നിർമാണപ്രവർത്തനങ്ങൾക്ക് സുരക്ഷയൊരുക്കാൻ എത്തിയ ടെറിറ്റോറിയൽ ആർമിയിലെ അംഗങ്ങളാണ്.

മഴയും മണ്ണിടിച്ചിലും തിരച്ചിലിന് തടസ്സമായിരിക്കുകയാണ്. ടെറിറ്റോറിയൽ ആർമിയിലെ 2 പേർ ഉൾപ്പെടെ 14 പേർക്കായാണ് തിരച്ചിൽ തുടരുന്നത്. തൊഴിലാളികളിൽ ഭൂരിപക്ഷവും അസം സ്വദേശികളാണ്. വോൾ ഇമേജിങ് റഡാർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മണ്ണിനടിയിൽ തിരച്ചിൽ നടത്തുന്നത്.

ബുധനാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 110 കിലോമീറ്റർ ദൈർഘ്യമുള്ള ജിരിബാം - ഇംഫാൽ പാത നിർമാണത്തിനിടയിലാണ് അപകടം.

English Summary: Landslide in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com