ADVERTISEMENT

ബെംഗളൂരു ∙ കർണാടക എസ്ഐ നിയമന പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗാർഥികളിൽ 5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്ന എഡിജിപി അമൃത് പോളിനെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. 

പൊലീസ് റിക്രൂട്മെന്റ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന അമൃത്പോൾ 25 ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. എസ്ഐ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട് 100 കോടിരൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.

റിക്രൂട്മെന്റ് വിഭാഗത്തിലെ 6 പൊലീസ് ഉദ്യോഗസ്ഥർ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, ഇൻവിജിലേറ്റർമാർ, ഇടനിലക്കാർ എന്നിവരടക്കം അറുപതിലധികം പേരാണ് ഇതുവരെ അറസ്റ്റിലായത്. 

ചോദ്യം ചോർത്തിയും ഉത്തരക്കടലാസ് തിരുത്തിയും അനർഹരെ നിയമനപ്പട്ടികയിൽ തിരുകിക്കയറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. 21 മാർക്കിന് ഉത്തരമെഴുതിയ ഉദ്യോഗാർഥിക്ക് 100 മാർക്ക് ലഭിച്ചതോടെയാണ് ക്രമക്കേട് പുറത്തുവന്നത്.

English Summary: ADGP arrested for bribe in karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com