ADVERTISEMENT

ന്യൂഡൽഹി ∙ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡർ ആദം ഹാരിയോട് വീണ്ടും വൈദ്യ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. തൃശൂർ സ്വദേശിയായ ആദം ഹാരിക്കു പരിശീലനം തുടരാനുള്ള അനുമതി നിഷേധിച്ചതു ചർച്ചയായതിനു പിന്നാലെയാണു ഡിജിസിഎയുടെ നടപടി. ട്രാൻസ്ജെൻഡറായതു കൊണ്ട് ലൈസൻസ് നിഷേധിച്ചിട്ടില്ലെന്നും എയർക്രാഫ്റ്റ് ചട്ട പ്രകാരമുള്ള യോഗ്യതകൾ ഉണ്ടെങ്കിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലൈസൻസ് ലഭിക്കുന്നതിന് തടസ്സമൊന്നുമില്ലെന്നും ഡിജിസിഎ വിശദീകരിച്ചു. ഹോർമോൺ ചികിത്സ നടക്കുന്നുവെന്നതു കൊണ്ടു മാത്രം ലൈസൻസ് നിഷേധിക്കാനാകില്ലെന്നും വ്യക്തമാക്കി.

ഹോർമോൺ ചികിത്സ നടക്കുന്നു എന്നതിനാൽ ലൈസൻസ് നിഷേധിച്ചത് ട്രാൻസ്‌ജെൻഡർ പഴ്സനേൽ നിയമത്തിന്റെ ലംഘനമാണെന്നു കാട്ടി സാമൂഹിക നീതി–ശാക്തീകരണ മന്ത്രാലയം ഡിജിസിഎയ്ക്കു കത്തയച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഇടപെട്ടിരുന്നു. 

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാനുള്ള സന്ദേശം ലഭിച്ചതായി ആദം ഹാരി വ്യക്തമാക്കി. ചില അനുകൂല നടപടികൾ സ്വീകരിശുഭസൂചനയാണെന്നും പറഞ്ഞു.

English Summary: DGCA to rethink transgender pilot’s case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com