ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 99% പേർ വോട്ട് ചെയ്തു. പാർലമെന്റിൽ 98.90 ശതമാനമാണ് പോളിങ്. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ 100% പോളിങ് നടന്നതായാണ് കണക്കുകൾ.

എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. മുർമുവിന് 60 ശതമാനത്തിലേറെ വോട്ടുകൾ ലഭിക്കുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരും പാർലമെന്റിൽ വോട്ടു രേഖപ്പെടുത്തി. കേരള എംപിമാർ ഒരുമിച്ചാണു വോട്ടു ചെയ്യാനെത്തിയത്.

ബാലറ്റ് പെട്ടികൾ റോഡ് മാർഗവും വിമാനമാർഗവും പാർലമെന്റിലെത്തിക്കുമെന്ന് വരണാധികാരിയും രാജ്യസഭാ സെക്രട്ടറി ജനറലുമായ പി.സി.മോദി അറിയിച്ചു.

21ന് രാവിലെ 11 മുതൽ പാർലമെന്റിലെ 63–ാം നമ്പർ മുറിയിലാണ്  വോട്ടെണ്ണൽ. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും.

 

 

English Summary: Presidential election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com