രാഷ്ട്രപതിഭവന് ചെറുപ്പം; ദ്രൗപദി മുർമു ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി

rashtrapati-bhavan
SHARE

ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുർമു. ഇതുവരെയുള്ള രാഷ്ട്രപതിമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ നീലം സഞ്ജീവ റെഡ്ഡിയാണ്. 1913 മേയ് 19നു ജനിച്ച അദ്ദേഹം 1977 ജൂലൈ 25ന് ചുമതലയേറ്റപ്പോൾ 64 വയസ്സും 2 മാസവും 6 ദിവസവുമായിരുന്നു പ്രായം. 1958 ജൂൺ 20നു ജനിച്ച മുർമു തിങ്കളാഴ്ച ചുമതലയേൽക്കുമ്പോൾ 64 വയസ്സും ഒരു മാസവും 5 ദിവസവമായിരിക്കും പ്രായം. അതായത് നീലം സഞ്ജീവ റെഡ്ഡിയേക്കാൾ 32 ദിവസത്തിന്റെ ഇളപ്പം. സ്ഥാനമൊഴിയുന്ന റാംനാഥ് കോവിന്ദ് 71 വയസ്സിലാണു രാഷ്ട്രപതിയായത്. പ്രായത്തിന്റെ പട്ടികയിൽ എട്ടാമനായിരുന്നു കോവിന്ദ്. 

∙ ഇന്ത്യൻ രാഷ്ട്രപതിയാകാനുള്ള കുറഞ്ഞ പ്രായം: 35 വയസ്സ്

∙ ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ ശരാശരി പ്രായം: 71 വയസ്സ് 

∙ 15 രാഷ്ട്രപതിമാരിൽ 10 പേരും ചുമതലയേറ്റത് 70 കടന്നശേഷം 

∙ 1920 ഒക്ടോബർ 27 നു ജനിച്ച കെ.ആർ.നാരായണനാണ് ഏറ്റവും കൂടിയ പ്രായത്തിൽ രാഷ്ട്രപതിയായത് (76 വയസ്സ്, 8 മാസം, 28 ദിവസം)

∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുല്ല ഏറ്റവും കുറഞ്ഞ പ്രായത്തിൽ (63 വയസ്സ്, 7 മാസം, 3 ദിവസം) 1969 ജൂലൈ 20ന് ആക്ടിങ് പ്രഡിഡന്റ് ആയിട്ടുണ്ടെങ്കിലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയായിരുന്നില്ല.

രാഷ്ട്രപതിമാരുടെ പ്രായം: ഒറ്റനോട്ടത്തിൽ

(ചുമതലയേൽക്കുന്ന ദിവസത്തെ പ്രായം അനുസരിച്ച്)

∙ കെ.ആർ നാരായണൻ–76 വയസ്സ്, 8 മാസം, 29 ദിവസം
∙ ആർ.വെങ്കിട്ടരാമൻ–76 വയസ്സ്, 7 മാസം, 22 ദിവസം
∙ പ്രണബ് മുഖർജി–76 വയസ്സ്, 7 മാസം, 15 ദിവസം
∙ വി.വി ഗിരി– 74 വയസ്സ്, 8 മാസം, 24 ദിവസം
∙ ഡോ. ശങ്കർദയാൽ ശർമ– 73 വയസ്സ്, 11 മാസം, 7 ദിവസം
∙ എസ്.രാധാകൃഷ്ണൻ–73 വയസ്സ്, 8 മാസം, 9 ദിവസം
∙ പ്രതിഭാ പാട്ടീൽ–72 വയസ്സ്, 7 മാസം, 7 ദിവസം
∙ റാംനാഥ് കോവിന്ദ്–71 വയസ്സ്, 9 മാസം, 25 ദിവസം
∙ ഡോ.എ.പി.ജെ അബ്ദുൽ കലാം– 70 വയസ്സ്, 9 മാസം, 11 ദിവസം
∙ സാക്കിർ ഹുസൈൻ– 70 വയസ്സ്, 3 മാസം, 5 ദിവസം
∙ ഫക്രുദ്ദീൻ അലി അഹമ്മദ്–69 വയസ്സ്, 3 മാസം, 12 ദിവസം
∙ ഗ്യാനി സെയിൽസിങ് –66 വയസ്സ്, 2 മാസം, 21 ദിവസം
∙ ഡോ.രാജേന്ദ്ര പ്രസാദ്– 65 വയസ്സ്, 1 മാസം, 24 ദിവസം
∙ നീലം സഞ്ജീവ റെഡ്ഡി–64 വയസ്സ്, 2 മാസം, 7 ദിവസം
∙ ദ്രൗപദി മുർമു–64 വയസ്സ്, 1 മാസം, 6 ദിവസം

English Summary: Draupadi Murmu youngest president of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA