ADVERTISEMENT

ന്യൂഡൽഹി ∙ പെൺമക്കൾ ബാധ്യതയല്ലെന്നു സുപ്രീം കോടതി ജഡ്ജി ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അകന്നു കഴിയുന്ന അച്ഛനിൽ നിന്നു ജീവനാംശം തേടി യുവതി നൽകിയ ഹർജിയിലാണു പരാമർശം. 33 വർഷമായി യുവതിയും അച്ഛനും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. തുടർന്ന് ഇരുവരും സംസാരിക്കാൻ ജഡ്ജി നിർദേശിച്ചു.

2020 ഒക്ടോബറിൽ ഭാര്യയ്ക്കും മകൾക്കും 2.5 ലക്ഷം രൂപ ജീവനാംശമായി നൽകണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഭാര്യ ഒരു വർഷത്തിനു ശേഷം മരിച്ചു. കോടതി വിധിച്ച തുക ഇതുവരെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മകൾ വീണ്ടും കോടതിയെ സമീപിച്ചത്. എന്നാൽ, പണം നൽകിയതായി അച്ഛൻ കോടതിയെ അറിയിച്ചു. വാദങ്ങളിലെ പൊരുത്തക്കേട് കണക്കിലെടുത്ത് റജിസ്ട്രാറോട് 8 ആഴ്ചയ്ക്കകം വസ്തുതാ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.

English Summary: Supreme Court says that daughters are not liable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com