ലോകവും കാലവും സാക്ഷി; ദ്രൗപദി മുർമു സ്ഥാനമേറ്റു

draupadi-murmu-15
മുൻഗാമിക്ക് ആദരം... സത്യപ്രതിജ്ഞാചടങ്ങിനിടെ പാർലമെന്റ് സെൻട്രൽ ഹാളിൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ അഭിവാദ്യം ചെയ്യുന്ന ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ്, പശുപതി പരസ്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി റാംനാഥ് കോവിന്ദ് തുടങ്ങിയവർ സമീപം.
SHARE

ന്യൂഡൽഹി ∙ പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കി, ലോകമെങ്ങുമുള്ള 135 കോടിയിലേറെ ഇന്ത്യക്കാരുടെ ആശീർവാദത്തോടെ, രാജ്യത്തിന്റെ 15–ാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു (64) സ്ഥാനമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി അധികാരമേറ്റപ്പോൾ 21 ആചാരവെടികൾ മുഴങ്ങി. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതി പദത്തിലെത്തിയ വ്യക്തിയും രണ്ടാമത്തെ വനിതയും ആദ്യ ഗോത്രവർഗക്കാരിയുമാണ് ദ്രൗപദി. 

English Summary: Draupadi Murmu takes oath as President of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}