ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രീയ വേട്ടയാടൽ ആരോപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാരും മറ്റും രാഷ്ട്രപതി ഭവനിലേക്കു മാർച്ച് നടത്തുമ്പോഴാണ് വിജയ്ചൗക്കിൽ പൊലീസ് തടഞ്ഞത്. എംപിമാരെ ഒന്നൊന്നായി തൂക്കിയെടുത്ത് വാനിലാക്കിയ പൊലീസ് മല്ലികാർജുൻ ഖർഗെ, അധീർ രഞ്ജൻ ചൗധരി, സച്ചിൻ പൈലറ്റ് തുടങ്ങിയ മുൻനിര നേതാക്കളെയും കസ്റ്റഡിയിലെടുത്തു.

എംപിമാരെ വലിച്ചിഴയ്ക്കുമ്പോൾ രാഹുൽ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്മാറിയില്ല. ഇതോടെ രാഹുൽ നിലത്തുകുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുനയ ശ്രമവും ഫലിച്ചില്ല. പിന്നാലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു മാറ്റിയത്. 7 മണിക്കൂറിലേറെ കസ്റ്റഡിയിൽ വച്ചശേഷമാണ് എല്ലാവരെയും വിട്ടയച്ചത്.

മറ്റൊരിടത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത കേരള എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവരെ അറസ്റ്റ് ചെയ്ത് സമയ്പുർ ബാ‍ദ്‍ലി സ്റ്റേഷനിലേക്കു മാറ്റി. പ്രതിഷേധം ഇന്നും തുടരുമെന്നും കോൺഗ്രസ് അറിയിച്ചു.

രാഷ്ട്രീയ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അടിയന്തര ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനു കത്തെഴുതി. വിലക്കയറ്റവും ജിഎസ്ടിയും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാത്തതും ചൂണ്ടിക്കാട്ടി. മല്ലികാർജുൻ ഖർഗെ (കോൺഗ്രസ്), സഞ്ജയ് സിങ് (ആംആദ്മി പാർട്ടി), മനോജ് ഝാ (ആർജെഡി), എളമരം കരീം (സിപിഎം), റാം ഗോപാൽ യാദവ് (എസ്പി) എന്നിവരാണ് കത്തെഴുതിയത്.

English Summary: Rahul Gandhi detained during huge Congress protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com