ADVERTISEMENT

കിൻഷാസ (കോംഗോ) ∙ കോംഗോയിൽ ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) സമാധാനദൗത്യത്തിനിടെ 2 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. യുഎൻ സമാധാനസേനയിൽ അംഗങ്ങളായ അതിർത്തിരക്ഷാ സേനയിലെ (ബിസ്എഫ്) ശിശുപാൽ സിങ്, എസ്.ആർ.വിഷ്നോയ് എന്നിവരാണ് നാട്ടുകാരുടെ ആക്രമണത്തിൽ മരിച്ചത്. ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾമാരായ ഇരുവരും രാജസ്ഥാൻ സ്വദേശികളാണ്. മൊറോക്കോയിൽ നിന്നുള്ള സമാധാനപാലകൻ ഉൾപ്പെടെ മറ്റു 13 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 50 പേർക്കു പരുക്കേറ്റു.

ഉത്തര കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയിൽ ഏതാനും ദിവസങ്ങളായി യുഎൻ സേനയ്ക്കെതിരെ അക്രമങ്ങൾ തുടരുകയാണ്. ഇന്നലെ സംഘടിച്ചെത്തിയ അക്രമികൾ കോംഗോ പൊലീസിന്റെ കയ്യിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി യുഎൻ ദൗത്യസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. 

English Summary:  Indian Army thwarts attempts by civilian armed groups to loot its base in Congo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com