ADVERTISEMENT

ബെംഗളൂരു∙ കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ കല്ലെങ്കിലും എറിയാമായിരുന്നുവെന്ന യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശം അടങ്ങിയ ഓഡിയോ ക്ലിപ്പ് ചോർന്നു. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്നും രാജിവച്ച ചിക്കമംഗളൂരു യുവമോർച്ച പ്രസിഡന്റ് സന്ദീപ് കുമാറുമായി നടത്തിയ മൊബൈൽ ഫോൺ സംസാരമാണ് ചോർന്നത്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രദേശിക നേതാക്കൾ കൂട്ടത്തോടെ രാജിവച്ചത്.

‘നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. നിങ്ങളുടെയൊക്കെ ഇരട്ടി ദേഷ്യം എനിക്കുണ്ട്. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ കല്ലെങ്കിലും എറിയാമായിരുന്നു. ഇവിടെ നമ്മുടെ സർക്കാരാണ് അധികാരത്തിൽ. നമ്മുടെ പാർട്ടിക്കാരനെന്ന നിലയിൽ മുഖ്യമന്ത്രിയോട് സംസാരിച്ചുവേണം നടപടിയെടുക്കാൻ. ഈ പ്രശ്നം വഷളാകാൻ അനുവദിച്ചുകൂടാ.’ എല്ലാം പാർട്ടിക്കുള്ളിൽ ഒതുക്കണമെന്നും തേജസ്വി സൂര്യ പറയുന്നുണ്ട്.

English Summary: 'Could've pelted stones during Cong rule': Tejasvi Surya audio viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com