ADVERTISEMENT

ചെന്നൈ ∙ വിവാഹം മനുഷ്യന്റെ മൗലികാവകാശമാണെന്നും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം കക്ഷികൾ തിരഞ്ഞെടുക്കുന്ന ഏതു രൂപത്തിലും വിവാഹം നടത്താമെന്നും മദ്രാസ് ഹൈക്കോടതി. ഇന്ത്യൻ വംശജനായ യുഎസ് പൗരൻ എൽ.രാഹുൽ മധുവിന്റെയും കന്യാകുമാരി സ്വദേശിനി പി.എൻ. വാസ്മി സുദർശനിയുടെയും വിവാഹം ഓൺലൈനിൽ നടത്താൻ അനുമതി നൽകിയാണ് ജസ്റ്റിസ് ജി.ആർ.സ്വാമിനാഥന്റെ നിരീക്ഷണം. 3 സാക്ഷികളുടെ സാന്നിധ്യത്തിൽ വിവാഹം നടത്താനും ഇരുവർക്കും വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വാസ്മിക്ക് കൈപ്പറ്റാമെന്നും കോടതി നിർദേശിച്ചു.

സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സബ് റജിസ്ട്രാർക്ക് രാഹുൽ വിവാഹ റജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, പിതാവും മറ്റൊരാളും എതിർപ്പറിയിച്ചതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ വിവാഹം നടത്താൻ കഴിയാതെ രാഹുൽ യുഎസിലേക്ക് മടങ്ങി. തുടർന്നാണ് വാസ്മി ഹൈക്കോടതിയെ സമീപിച്ചത്.

English Summary: Madurai bench of Madras HC allows marriage of Tamil Nadu girl with US national through virtual mode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com