ADVERTISEMENT

മുംബൈ ∙ ഗുജറാത്തികളും രാജസ്ഥാനികളും മടങ്ങിയാൽ മുംബൈയിൽ പണമുണ്ടാകില്ലെന്നും സാമ്പത്തിക തലസ്ഥാനമെന്ന പ്രതാപം അവസാനിക്കുമെന്നും പറഞ്ഞത് വിവാദമായതിനു പിന്നാലെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി മാപ്പു പറഞ്ഞു. മറാഠികളെയും മഹാരാഷ്ട്രയെയും ഗവർണർ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു.

മുംബൈയിലടക്കം തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഗവർണറുടെ പ്രസ് താവന ബിജെപിക്കും തിരിച്ചടിയായി. അതിനു പിന്നാലെയാണ് ഗവർണറുടെ മാപ്പുപറച്ചിൽ. സംസാരത്തിനിടെ തെറ്റുപറ്റി. മഹാരാഷ്ട്രയിലെ വിശാലഹൃദയരായ ജനങ്ങൾ ക്ഷമിക്കുമെന്ന് ഉറപ്പുണ്ട് – ഗവർണർ പറഞ്ഞു.

English Summary: Maharashtra governor Bhagat Singh Koshyari apologises for his controversial remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com